ഹരിപ്പാട്: പോലീസ് സ്റ്റേഷനു മുമ്പില്‍ ഡിവൈഎഫ്ഐ നേതാവ് പോര്‍വിളി നടത്തിയതെന്ന പേരില്‍ വാട്ട്സ് ആപ്പില്‍ വീഡിയോ പ്രചരിക്കുന്നു. പോലീസ് സ്റ്റേഷനു മുന്നില്‍നിന്ന് നേതാവ് എസ്ഐയെ മൊബൈല്‍ ഫോണില്‍ വെല്ലുവിളിക്കുന്ന ദൃശ്യങ്ങളാണു പ്രചരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ ഡിവൈഎഫ്ഐ നേതാവ് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനു മുമ്പില്‍നിന്ന് എസ്ഐയെ മൊബൈല്‍ ഫോണിലൂടെ ഭീഷണി മുഴക്കിയതെന്ന പേരിലാണ് ദൃശ്യം. ഹെല്‍മെറ്റ് ഇല്ലാതെ മൂന്നു യുവാക്കള്‍ ബൈക്കുയാത്ര നടത്തിയതില്‍ കേസ് എടുത്തതിനെ ചോദ്യം ചെയ്യാനെത്തിയ ഡിവൈഎഫ്ഐ നേതാവ് അപ്പോള്‍ സ്റ്റേഷനില്‍ ഇല്ലാതിരുന്ന എസ്ഐയെ മൊബൈല്‍ ഫോണില്‍ വിളിച്ച് എന്നും മറ്റും ഭീഷണിപ്പെടുത്തിയതായിട്ടാണ് ആക്ഷേപമുള്ളത്. ഇതിനിടെ, നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്ന് ആരോപിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ നേതാവ് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്.