കൊച്ചി: എസ്എഫ്ഐ അക്രമത്തില്‍ പരിക്കേറ്റ എഐഎസ്എഫ് വിദ്യാര്‍ഥി നേതാക്കളെ സന്ദര്‍ശിച്ച സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം.
ബുധനാഴ്ച വൈപ്പിൻ ഗവൺമെന്റ് കോളജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷമുണ്ടായത്. ഇതിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ കാണാനാണ് സിപിഐ ജില്ലാ സെക്രട്ടറി എത്തിയത്. എന്നാൽ മടങ്ങിപ്പോവുന്നതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് വൈപ്പിൻ കോളജിലെ സംഘർഷം. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ് അഫ്രീദി, പ്രസിഡന്റ് ടി.എസ്. വിഷ്ണു എന്നിവരെ ക്ലാസില്‍ നിന്ന് പിടിച്ചിറക്കി എസ്എഫ്ഐ പ്രവർത്തകർ മര്‍ദിച്ചുവെന്നാണ് എഐഎസ്എഫിന്റെ ആരോപണം