പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയ്ക്ക് മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനം നല്കി ഡിവൈഎഫ്ഐയുടെ ആദരം.
കോവിഡ് ആനുകൂല്യത്തില് ജയിലില് നിന്നും പരോളിലിറങ്ങിയ പ്രതി ആന്റണിയെയാണ് ആര്യാട് ഐക്യഭാരതം ഡി.വൈ.എഫ്.ഐ മേഖല വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തത്.
2008 നവംബര് 16ന് ആലപ്പുഴ നഗരത്തിലെ കാളാത്ത് വാര്ഡില് അജു എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണിയെ കോടതി ശിക്ഷിച്ചത്.
സിപിഐ പ്രവര്ത്തകനായിരുന്ന അജുവിനെ കൊലപ്പെടുത്തിയ കേസില് ആന്റണി ഉള്പ്പടെ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്.
ഏഴുപേര്ക്കും ആലപ്പുഴ ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിനെതിരെ പ്രതികള് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കോടതിയുടെ വിധി ശരിവയ്ക്കുകയാണ് ചെയ്തത്.
ജയിലില് കഴിയുന്ന പ്രതികള്ക്ക് കോവിഡിനെത്തുടര്ന്നാണ് പരോള് അനുവദിച്ചത്. കൊലക്കേസില് ശിക്ഷിക്കപ്പെട്ട് ജയിലില് കഴിയുന്ന പ്രതി പാര്ട്ടി പരിപാടിയില് പങ്കെടുത്തത് തന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ഡിവൈഎഫ്ഐയുടെ പ്രതിനിധി സമ്മേളനത്തില് പ്രതിയായ ഒരാളെ പങ്കെടുപ്പിച്ചതിനെതിരേ പാര്ട്ടിക്കുള്ളിലും കലാപം ഉയര്ന്നു.
ഭാരവാഹിയാകാന് യോഗ്യതയുള്ള നിരവധി യുവാക്കള് ഡി.വൈ.എഫ്.ഐയില് ഉള്ളപ്പോള് ആരുടെ താത്പര്യപ്രകാരമാണ് പ്രതിയായ ഒരാളെ തെരഞ്ഞെടുത്തതെന്ന് ഒരുവിഭാഗം ചോദിക്കുന്നു.
യുവജന സംഘടനയുടെ നടപടി പ്രാദേശിക സിപിഎം നേതൃത്വത്തേയും വെട്ടിലാക്കിയിരിക്കുകയാണ്.
ആന്റണിയെ ഭാരവാഹിയാക്കണമെന്ന് സിപിഎം നേതൃത്വത്തിലെ ചിലര് ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊണ്ടു തന്നെ ഇയാളെ പാനലില് ഉള്പ്പെടുത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്.
സിപിഎം സമ്മേളനത്തിന് പിന്നാലെ ഡിവൈഎഫ്ഐ സമ്മേളനങ്ങളും നടന്നു വരുന്നതിനിടെ മിക്ക സ്ഥലങ്ങളിലും നേതൃനിരയിലേക്ക് ക്രിമിനലുകളെയാണ് കൊണ്ടുവരുന്നതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഈ നടപടി.