പഴയങ്ങാടി: നവകേരള യാത്രയുടെ കല്യാശേരി മണ്ഡലത്തിലെ പരിപാടിക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരായ പി.പി.സതീഷ് (42), അതുൽ കണ്ണൻ (22), എം. അനുരാഗ് (19), അർജുൻ കുറ്റൂർ (27) എന്നിവരാണു കീഴട ങ്ങിയത്. പഴയങ്ങാടി സിഐ ടി.എൻ. സന്തോഷ് കുമാർ ഇവ രുടെ അറസ്റ്റ് രേഖ പ്പെടുത്തി.
ഇതേ കേസിൽ കഴിഞ്ഞ മാസം ഡിവൈഎഫ്ഐ ബ്ലോക്ക്-മേഖല ഭാരവാഹികളായ ചെറുതാഴത്തെ അമൽ ബാബു (24), കടന്നപ്പള്ളിയിലെ പി. ജിതിൻ (28), അടുത്തിലയിലെ ഇ.കെ. അനുവിന്ദ് (26), മണ്ടൂരിലെ കെ. മുഹമ്മദ് റമീസ് (24) എന്നിവർ അറസ്റ്റിലാവുകയും റിമാൻഡ് കഴിഞ്ഞ് കഴിഞ്ഞ ദിവസം ജാമ്യം നേടി പുറത്ത് വരികയും ചെയ്തിരുന്നു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേസിൽ ഇനി നാലുപേർ കൂടി പിടികൂടാനുണ്ട്. പ്രതികളെ പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.