മുഖ്യമന്ത്രി പിണറായി വിജയനെയും ചിന്താ ജെറോമിനെയും വിമര്‍ശിച്ച് ഡിവൈഎഫ്ഐ ഏരിയാ സമ്മേളനം. തിരുവനന്തപുരം വെള്ളറട ഏരിയ സമ്മേളനത്തിലാണ് ഇരുവര്‍ക്കുമെതിരേ വിമര്‍ശനം ഉയര്‍ന്നത്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് പരാജയമാണെന്നും ആഭ്യന്തരം ഒഴിയണമെന്നും ആനാവൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
സിപിഎം ഭരിക്കുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. പോലീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകയറി പീഡിപ്പിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടായിരുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ ചുവരെഴുത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം അവഹേളിച്ചുവെന്ന വിമര്‍ശനവും ചില പ്രതിനിധികളില്‍ നിന്ന് ഉണ്ടായി.