കൂത്തുപറമ്പ്: ഫസൽ വധക്കേസിൽ പുനഃരന്വേഷണം നടത്തണമെന്നും കേസിൽ പ്രതി ചേർക്കപ്പെട്ട സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കതിരൂർ, പുല്യോട് സി.എച്ച് നഗർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഇരുപത്തിനാല് മണിക്കൂർ നിരാഹാരം അവസാനിച്ചു. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച സമരം ഇന്നു രാവിലെ എട്ടിന് സമാപിച്ചു.
പുല്യോട് സി.എച്ച്.നഗറിൽ സംഘടിപ്പിച്ച ഉപവാസം ഡിവൈ.എഫ്.ഐ ഏറണാകുളം മുൻ ജില്ലാ സെക്രട്ടറി അഡ്വ.അരുൺകുമാർ ആണ് ഉദ്ഘാടനം ചെയ്തത്. കതിരൂർ മേഖലാ സെക്രട്ടറി മർഫാൻ ,മുഹമ്മദ് അഫ്സൽ, എ.എൻ.ഷംസീർ എംഎൽഎ, മുഹമ്മദ് ഫാസിൽ, ലിജിൻ തിലക്, എസ്.കെ.സജീഷ്, വി.കെ.സനോജ്, എം.ഷാജർ, ശ്രീജിത്ത് ചോയൻ, നസീം തുടങ്ങി ഒട്ടേറെ നേതാക്കൾ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.