ഡിവൈഎഫ്‌ഐ നേതാവ് പീഡനത്തിനു പിടിയില്‍, വീടിനു സമീപം പണി നടക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി, പെണ്‍കുട്ടി പേടിച്ചു കരഞ്ഞതോടെ നാട്ടുകാര്‍ വീടുവളഞ്ഞു, ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൈസ കൊടുത്ത് ഒതുക്കാന്‍ നീക്കവും പൊളിഞ്ഞു

രാഷ്ട്രീയക്കാര്‍ക്കിത് കണ്ടകശനിയാണോ? പീഡനക്കേസില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ കുടുങ്ങ കാഴ്ച്ചയാണ് ഇപ്പോള്‍. ബിജെപിക്കും കോണ്‍ഗ്രസിനും പിന്നാലെ വീണ്ടും ഊഴമെത്തിയത് സിപിഎമ്മിനാണ്. പാര്‍ട്ടിയുടെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നേതാവാണ് പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും സിപിഎം മുസാന്‍കട ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കുന്നോല്‍ ബാലന്റെ മകന്‍ വിജേഷാണ് പിടിയിലായത്.

ജൂലൈ ആദ്യമായിരുന്നു അറസ്റ്റിനു കാരണമായ സംഭവം നടന്നത്. ഇരിട്ടി കേളന്‍പീടിക കോളനിയിലെ പെണ്‍കുട്ടിയെ, വിവാഹവാഗ്ധാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചത്. കോളനിക്ക് സമീപം നിര്‍മ്മാണത്തിലിരുന്ന വീട്ടിനകത്തേക്ക് രാത്രി പെണ്‍കുട്ടിയെ വിളിപ്പിച്ചതിന് ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടി ബഹളം വച്ചതിനെത്തുടര്‍ന്ന് കോളനി നിവാസികള്‍ വീട് വളയുകയായിരുന്നു. സ്ഥലത്ത് എത്തിയ ഇരിട്ടി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ നടന്ന സംഭവം എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.

ഇതോടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ നേതൃത്വം ഇടപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കി പരാതി ഇല്ലെന്ന് എഴുതി വാങ്ങി. പരാതി ഇല്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് എഴുതി വാങ്ങിയ കത്ത് സ്‌റ്റേഷനില്‍ കാണിച്ച് ഉന്നതതലത്തില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തിയാണ് യൂണിറ്റ് സെക്രട്ടറിയെ രക്ഷപ്പെടുത്തിയത്. എന്നാല്‍ വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നിയമനടപടി സ്വീകരിച്ചതോടെ നേതാവ് അകത്തുമായി.

 

Related posts