ഫേസ്ബുക്കും വാട്സ് ആപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ അയല്‍വാസിയായ യുവാവ് മോശമായി ചിത്രീകരിക്കുന്നുവെന്ന് വീട്ടമ്മയുടെ പരാതി. സമാന കേസില്‍ നേരത്തെ അറസ്റ്റിലായ കൊല്ലം സ്വദേശി ദിനേശനാണ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ സജീവപ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. പണ്ടും പീഡനത്തിന് പിടിയിലായെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ രക്ഷപ്പെടുകയായിരുന്നു.
കൊല്ലം സ്വദേശിയായ വീട്ടമ്മയുടെ അയല്‍ക്കാരനും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നയാളുമായ ദിനേശനെതിരെയാണ് പരാതി. സ്ഥാപനത്തില്‍ വച്ച് യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം നഗ്നചിത്രങ്ങളില്‍ ഇവരുടെ തല മേര്‍ഫ് ചെയ്താണ് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. വീട്ടമ്മയുടെ പരാതിയില്‍ ഇരവിപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും ഫേസ്ബുക്കിലൂടെയുള്ള അപമാനം തുടര്‍ന്നു.
വീട്ടമ്മയുടെ പരാതിയിലുള്ള കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങി അന്നുതന്നെ മയ്യനാട്ടെ ഒരു വൃദ്ധയെയും ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേനെയാണ് ഇയാള്‍ വൃദ്ധയെ ഭീഷണിപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസ് തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഇയാള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തി. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഇത് കളവാണെന്ന് തെളിഞ്ഞു. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിന് കൊല്ലത്തെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ പരാതികളുണ്ട്.