പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ജോയൽ ഡിവൈഎസ്പി ഓഫിസിൽ എത്തി കീഴടങ്ങുകയായിരുന്നു.
കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് കേസിൽ ഇന്നലെ അറസ്റ്റിലായത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം.
കേസുമായി ബന്ധപ്പെട്ട് റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
കുട്ടിയുമായി കൂടുതല്‍ പേര് സൗഹൃദത്തിലായത് ഇന്‍സ്റ്റാഗ്രാം വഴിയാണന്നാണ് പോലീസ് പറയുന്നത്. ഇതിൽ പ്രായപൂർത്തിയാകാത്ത ആളുകളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് സൂചനയുണ്ടായിരുന്നു.
സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. സൈബര്‍ പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് 4 പേര് അറസ്റ്റിലാകുന്നത്. 2022 ജൂണ്‍ മുതല്‍ കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നുണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി.