കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്ഐ നേതാവ് സി.ഒ.ടി നസീർ മാപ്പു പറഞ്ഞു. തലശേരി ഗസ്റ്റ് ഹൗസിലെത്തിയാണ് ഉമ്മൻ ചാണ്ടിയോട് നസീർ മാപ്പു പറഞ്ഞത്.
2013 ഒക്ട്ടോബർ 27ന് ഉമ്മൻ ചാണ്ടി കണ്ണൂരിലെത്തിപ്പോഴായിരുന്നു അദ്ദേഹത്തിനു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ഉമ്മൻ ചാണ്ടിക്ക് പരുക്കേറ്റിരുന്നു. സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ സമരത്തിനിടെയാണ് മുഖ്യമന്ത്രിക്കുനേരെ കല്ലേറുണ്ടായത്.
സംഭവത്തെ തുടർന്ന് നസീർ അടക്കമുള്ള ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.