കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയൻ പോലീസ് കോൺസ്റ്റബിൾ പിഎസ്സി റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു.
വധശ്രമക്കേസിൽ പ്രതിയായതിനാലാണ് ജിനേഷിന് പോലീസിൽ നിയമനം ലഭിക്കാതിരുന്നെന്ന് പോലീസ് പറയുന്നു. ജിനേഷിന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയെന്ന് പോലീസ്.
കഴിഞ്ഞ ദിവസം ജിനേഷിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മുപ്പതോളം സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.
എന്നാൽ, ഇതിൽ ആരും പരാതി നൽകിയിട്ടില്ല. പോലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
തേസമയം കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ജിനേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിലവിൽ ലഹരി ഇടപാട് അന്വേഷണത്തിന്റെ പരിധിയിലില്ല.
ലഹരി ഇടപാടുകളിലെ ഏജന്റായി ജിനേഷ് പ്രവർത്തിച്ചിട്ടുണ്ടോയെന്ന കാര്യം പിന്നീട് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജിനേഷ് ഉൾപ്പെടെ എട്ട് പ്രതികൾ റിമാൻഡിലാണ്. ഇവരെ ആവശ്യമെങ്കിൽ മാത്രം കസ്റ്റഡിയിലെടുക്കാനാണ് പോലീസ് തീരുമാനം.
അതേസമയം ജിനേഷിനെതിരേ ആരോപണവുമായി കൂടുതൽ സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്. ആറുവർഷം മുമ്പ് തന്റെ ഫോൺ നമ്പർ അശ്ലീല ഗ്രൂപ്പിൽ ജിനേഷ് പങ്കുവച്ചെന്ന് ഒരു യുവതി ആരോപിച്ചു. അന്ന് വീട്ടുകാരടക്കം വന്ന് മാപ്പുപറഞ്ഞതോടെയാണ് കേസ് കൊടുക്കാതിരുന്നതെന്നും യുവതി പറഞ്ഞു.