തിരുവനന്തപുരം: രാജ്യത്തെ പെട്രോൾ വില വർധനവിനെതിരേ ഡിവൈഎഫ്ഐ സമരത്തിലേക്ക്. പെട്രോളിന്റെ പേരിൽ നടക്കുന്ന തീവെട്ടികൊള്ളയ്ക്കെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണു ഡിവൈഎഫ്ഐയുടെ ശ്രമമെന്ന് ദേശീയ അധ്യക്ഷൻ അഡ്വ. പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
പ്രതിഷേധങ്ങളുടെ ഭാഗമായി ഈ മാസം 17നു രാജ്യവ്യാപകമായി യൂണിറ്റ് തലത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും റിയാസ് അറിയിച്ചു.