കൂത്തുപറമ്പ്: ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയില്‍ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചെന്ന പരാതിയുമായി അധ്യാപകര്ക്കെതിരേ ബിജെപി രംഗത്ത്.
ആരോപണ വിധേയരായ അധ്യാപകര്ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റിയാണ് രംഗത്തെത്തിയത്.
ബന്ധപ്പെട്ട അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ടെന്ന് ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പരിപാടിയില്‍ കുട്ടികള്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നും ബിജെപി ആരോപിക്കുന്നു.
ഓഗസ്റ്റ് 15 ന് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ പരിപാടിയുടെ പ്രചരണാർഥം മാങ്ങാട്ടിടം കൈതേരിയിൽ നടത്തിയ കാൽനട പ്രചരണ ജാഥയിൽ പ്രദേശത്തെ ബഡ്സ് സ്കൂളിലെ വിദ്യാർഥികളെ ജാഥയ്ക്ക് സ്വീകരണം നൽകുന്നതിനു വേണ്ടി പ്രേരിപ്പിച്ച സ്കൂൾ അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം.
സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂർ ജില്ലാ കളക്ടർക്കും മാങ്ങാട്ടിടം പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന അധികൃതരിൽനിന്നു നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ദേശീയ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.