ചാലക്കുടി: പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ ചാലക്കുടി മേഖലാ സെക്രട്ടറി ജിയോ കൈതാരന്‍, ഷമിം, ഗ്യാനേഷ്, വില്‍ഫിന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
പോലീസ് ജീപ്പിന്റെ മുന്‍വശത്തെ കണ്ണാടിയാണ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ജീപ്പിനുള്ളിലുണ്ടായിരുന്ന പോലീസുകാരോട് ഇവര്‍ അസഭ്യം പറയുകയും ചെയ്തു. ഐടിഐ തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെയുള്ള പ്രകടനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് പിഴ ഈടാക്കിയിരുന്നു. ഇതിനു പിന്നാലെ ഡിവൈഎഫ്ഐ നേതാവ് നിധിന് പുല്ലനും സംഘവും എത്തി ഇന്നലെ ജീപ്പ് അടിച്ചു തകര്‍ത്തതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം നിധിന് പുല്ലനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പോലീസുകാരെ തടഞ്ഞു. നിരവധി സമയത്തെ ബല പ്രയോഗത്തിലൂടെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചാലക്കുടി ഏരിയാ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ എത്തി നിധിന് പുല്ലനെ മോചിപ്പിക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.