തൃശൂർ: ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല ഡിവൈഎഫ്ഐ പ്രസിഡന്റ് സുജിത്ത്(29) ആണ് മരിച്ചത്.
സിപിഎം കേച്ചേരി മേഖല ഓഫീസിലാണ് യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പോലീസ് നിഗമനം. സുജിത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.