മി​ശ്ര വി​വാ​ഹി​ത​രാ​യി ജീ​വി​ക്കാ​ന്‍ യു​വാ​വി​നൊ​പ്പം എ​ത്തി​യ യു​വ​തി​യെ വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​യ​ച്ചു ! പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പൊ​രി​ഞ്ഞ അ​ടി; മൂ​ന്നു ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ റി​മാ​ന്‍​ഡി​ല്‍…

പ്ര​ണ​യി​നി​യാ​യ യു​വ​തി​യു​മാ​യി ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ യു​വാ​വി​ന്റെ സു​ഹൃ​ത്തു​ക്ക​ളും പോ​ലീ​സും ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി.

തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്ത് ക​യ​റി ഇ​ന്‍​സ്‌​പെ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​തി​ന് മൂ​ന്ന് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ണ്ടു വ​ര്‍​ഷ​മാ​യി പ്ര​ണ​യി​ച്ച യു​വ​തി​യു​മാ​യാ​ണ് യു​വാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ യു​വ​തി​യെ പോ​ലീ​സു​കാ​ര്‍ വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​യ​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്.

യു​വ​തി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന പ​രാ​തി​യി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ പ​ള്ളി​ക്ക​ല്‍ മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​ണി ലാ​ലി​നെ പൊ​ലീ​സ് ലോ​ക്ക​പ്പി​ല്‍ അ​ട​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

വി​വ​ര​മ​റി​ഞ്ഞ് ഡി. ​വൈ.​എ​ഫ്.​ഐ, സി​പി​എം.​നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ്റ്റേ​ഷ​നി​ല്‍ ത​ടി​ച്ചു കൂ​ടി. കൂ​ടു​ത​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സം​ഘ​ടി​ച്ചെ​ത്തി.

പോ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി.​ഷൈ​ജു​വി​നെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​തി​ന് പു​ളി​ക്ക​ല്‍ ആ​ന്തി​യൂ​ര്‍​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ പ​റ​ക്കു​ന്ന​ത്ത് സ്വാ​ലി​ഹ് 32, എ​ട്ട​ര​ക്ക​ണ്ടി ജാ​ഫ​ര്‍ 33, കാ​രാ​ട് സ്വ​ദേ​ശി എ​ള​വ​ത്ത് പു​റാ​യി വി​ഷ്ണു 27 എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചെ​ട്ടി​യാ​ര്‍​മാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വും, തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​ല്‍ അ​ധി​ക​മാ​യി പ്ര​ണ​യ​ത്തി​ല്‍ ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ 24ന് ​യു​വ​തി ത​ന്നോ​ടൊ​പ്പം ജീ​വി​ക്കാ​ന്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി വ​ന്നെ​ന്നും തേ​ഞ്ഞി​പ്പ​ലം പോ​ലീ​സി​ല്‍ യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ങ്ങ​ള്‍ സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വു​ക​യും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ ആ​ണ് താ​ല്‍​പ്പ​ര്യം എ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

അ​മ്മ​ക്ക് സു​ഖ​മി​ല്ലെ​ന്നും അ​മ്മ​യെ ക​ണ്ട് വ​ര​ട്ടെ എ​ന്നു പ​റ​ഞ്ഞു പോ​ലീ​സ് യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രി​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​വ​ളോ​ട് സം​സാ​രി​ക്കാ​ന്‍ ന​ല്‍​കി​യ ഫോ​ണ്‍ ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം സ്റ്റേ​ഷ​നി​ല്‍ വെ​ച്ചു തി​രി​ച്ചു ത​രി​ക​യും ചെ​യ്തു.

ഇ​തി​ന് ശേ​ഷം യു​വ​തി​യെ കാ​ണാ​നോ സം​സാ​രി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ യാ​ണെ​ന്നും വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ നി​ന്ന് മോ​ചി​പ്പി​ച്ചു ഒ​രു​മി​ച്ച് ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നു​മാ​ണ് യു​വാ​വി​ന്റെ ആ​വ​ശ്യം.

ഈ ​പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പൊ​ലീ​സും ഡി​വൈ​എ​ഫ്‌​ഐ നേ​താ​വും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.

സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷൈ​ജു ചേ​ളാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ര്‍​ക്കെ​തി​രെ​യും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പെ​ടു​ത്തി​യ​തി​ന് ഹ​ണി ലാ​ലി​നെ​തി​രെ​യും കേ​സെ​ടു​ത്തു. ഇ​ന്‍​സ്‌​പെ​ക്ട​റെ മ​ര്‍​ദ്ദി​ച്ച​തി​ന് അ​റ​സ്റ്റ് ചെ​യ്ത മൂ​ന്ന് പേ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment