ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ന​ഴ്‌​സ് മ​രി​ച്ച സം​ഭ​വം ! ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു

ഹോ​ട്ട​ലി​ല്‍ നി​ന്നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സ് ര​ശ്മി രാ​ജ് (33) മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഹോ​ട്ട​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍.

സി​സി​ടി​വി കാ​മ​റ​ക​ളും ഹോ​ട്ട​ലി​നു മു​ന്നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ചെ​ടി​ച്ച​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യും ന​ശി​പ്പി​ച്ചു. കോ​ട്ട​യം സം​ക്രാ​ന്തി​യി​ലു​ള്ള പാ​ര്‍​ക്ക് ഹോ​ട്ട​ലി​നു (മ​ല​പ്പു​റം കു​ഴി​മ​ന്തി) നേ​രെ​യാ​ണ് പ്ര​തി​ഷേ​ധം.

ഹോ​ട്ട​ലി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ മാ​സം 29ന് ​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ര​ശ്മി​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. അ​ല്‍​ഫാ​മും കു​ഴി​മ​ന്തി​യും ക​ഴി​ച്ച് ഒ​രു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഛര്‍​ദി​യും തു​ട​ര്‍​ന്ന് വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു.

ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ര​ശ്മി​യെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ വെ​ന്റി​ലേ​റ്റ​റി​ല്‍ ക​ഴി​യ​വെ ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു മ​ര​ണം. മൂ​ന്നു ദി​വ​സ​മാ​യി ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി​രു​ന്നെ​ന്നും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ലു​ണ്ടാ​യ അ​ണു​ബാ​ധ മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് ര​ശ്മി​യു​ടെ വീ​ട്ടു​കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​ഹോ​ട്ട​ലി​ല്‍​നി​ന്നു ത​ന്നെ​യാ​ണോ ര​ശ്മി ഭ​ക്ഷ​ണം വാ​ങ്ങി​ച്ച​തെ​ന്നു സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്റെ നി​ല​പാ​ട്.

ഇ​തി​നെ​തി​രേ ഡി​വൈ​എ​ഫ്‌​ഐ ഉ​ള്‍​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രെ സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കു​ടും​ബം വ്യ​ക്ത​മാ​ക്കി. സം​ക്രാ​ന്തി​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണ് ര​ശ്മി​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം തു​ട​ങ്ങി​യ​തെ​ന്ന് പി​താ​വ് ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച മ​റ്റ് 20 പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു.

അ​തേ​സ​മ​യം, പ​രി​ശോ​ധ​ന​യ്ക്കാ​യി സാം​പി​ള്‍ ശേ​ഖ​രി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഒ​രു മാ​സം മു​ന്‍​പ് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഇ​ട​പെ​ട്ട് ഇ​തേ ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment