കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയ്.
ഡിവൈഎഫ്ഐ വനിതാ നേതാവ് കുട്ടിയെ തട്ടിപ്പു സംഘത്തിലുൾപ്പെട്ടവർ കൊല്ലം ആശ്രാമം മെെതാനിയിൽ ഇറക്കി വിട്ടത് തങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാൾ കണ്ടെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കുട്ടിയെ മെെതാനത്ത് കണ്ടെത്തുന്നതിനു മുമ്പ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫിസേഴ്സ് ക്വാട്ടേഴ്സിനു മുന്നിൽ രണ്ട് യുവാക്കൾ എത്തി ബഹളം ഉണ്ടാക്കിയെന്നും ഇവർ തട്ടിപ്പു സംഘത്തിലുള്ളവരാണെന്ന് സംശയമുണ്ടെന്നും ഇവർ പറഞ്ഞു.
എന്നാൽ ഇവർ നൽകിയ വിവരങ്ങൾ അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നെന്നാണ് പരാതി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണത്തിൽ പ്രതികളെ സംബന്ധിച്ച് യാതൊരു തുമ്പും ഇതുവരെ പോലീസിന് ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.