പത്തനംതിട്ട: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്നു തട്ടിപ്പ്. ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി.തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികളുടെ പ്രതിമാസ വിഹിതത്തിൽ നിന്ന് പത്തുലക്ഷത്തോളം രൂപ തിരിമറി നടത്തിയതായാണ് പരാതി.
ക്ഷേമനിധി ബോർഡ് ഓഫീസിൽ താത്കാലിക ജീവനക്കാരൻ കൂടിയാണ് നേതാവ്.
240രൂപയാണ് ഒരു തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കുന്നത്. തുടര്‍ച്ചയായി ക്ഷേമനിധി അടയ്ക്കാതെവന്നതിനെതുടര്ന്ന് ചിലര്‍ക്ക് അംഗത്വം നഷ്ടപ്പെടുന്നസാഹചര്യം വന്നപ്പോഴാണ് നേതാവിന്റെ തട്ടിപ്പ് തൊഴിലാളികള്‍ക്കും മനസിലായത്. അതേസമയം ഇവരുടെ പാസ്ബുക്കില്‍ പണം അടയ്ക്കുന്നതായി ഇയാള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ അംഗത്വംനഷ്ടപ്പടുന്നതുവരെ ഈ തട്ടിപ്പ് അവര്‍ക്ക് തിരിച്ചറിയാനുമായില്ല.തൊഴിലാളികള്‍ക്ക് ക്ഷേമനിധിഅംശാദായം അടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജില്ലയിലെ ക്ഷേമനിധിഅംഗങ്ങളില് പകുതിപേര്‍ക്കുപോലും ഓണ്‍ലൈന്‍സംവിധാനത്തിലൂടെ പണംഅടയ്ക്കാന് കഴിയുന്നില്ല.
ഓണ്‍ലൈനില്‍ പണം അടയ്ക്കണമെങ്കില്‍ തിരുവനന്തപുരത്തെ ഓഫിസില്‍നിന്നും വെര്‍ച്വല്‍ നമ്പര്‍ ലഭിക്കണമത്രേ. എന്നാല്‍ ജില്ലയിലെ ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഈ നമ്പര്‍ ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.അതിനാല്‍ അവര്‍ തുക ഓഫീസില്‍ നേരിട്ട് അടയ്ക്കുകയായിരുന്നു.പണം അടയ്ക്കുമ്പോള്‍ പാസ്ബുക്കില്‍ രേഖപ്പെടുത്തി കൊടുക്കുകമാത്രമാണ് ചെയ്തിരുന്നത്. രസിതോമറ്റോ നല്‍കിയിരുന്നില്ല. ഇവര്‍പണം അടച്ചതായി മറ്റ് രേഖകള്‍ ഒന്നും ഓഫിസില്‍ ലഭ്യമല്ലെന്നും തൊഴിലാളികള്‍ പറയുന്നു.
ക്ഷേമനിധിയിലെ അംഗത്വം നഷ്ടപ്പെടുമെന്ന് അറിയിപ്പ് ലഭിച്ച തൊഴിലാളികള്‍ കഴിഞ്ഞ മൂന്നിന് ജില്ലാഓഫിസിലെത്തി ബഹളം വച്ചു. രണ്ടുദിവസത്തിനകം പണം മൊത്തം അടച്ച് പിഴവ് തിരുത്താമെന്ന് ഉറപ്പ് നല്‍കിയതിനെതുടര്‍ന്ന് പരാതിയുമായി എത്തിയവര്‍ തിരികെ പോരികയായിരുന്നു.പത്തുലക്ഷംരൂപതട്ടിയെടുത്തതില് ആറ്ലക്ഷംരൂപയോളം തിരിച്ചടച്ചതായാണ് സൂചന. ക്ഷേമനിധിബോര്‍ഡ് ചേര്‍ന്നെങ്കിലും പ്രശ്നം ഒത്തുതീർക്കാനാണ് ശ്രമമെന്നും തൊഴിലാളികൾ പറയുന്നു.