കായംകുളം: പീഡന പരാതിയിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെ കോടതി റിമാൻഡ് ചെയ്തു. വള്ളിക്കുന്നം ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗം സുനീഷ് സിദ്ദിഖി(33)നെയാണ് ഇന്നലെ രാത്രി ആലപ്പുഴ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വീട്ടമ്മയുടെ പരാതിയെത്തുടർന്ന് വള്ളികുന്നം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിശദമായ അന്വേഷണം നടത്തിയശേഷം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്റെ കൈയിൽ നിന്ന് അരലക്ഷം രൂപ തട്ടിയെടുത്തതായും വീട്ടമ്മ പോലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ഇയാൾ ഡിവൈഎഫ്ഐ നേതാവല്ലെന്നും അനുഭാവി മാത്രമാണെന്നും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറയുന്നു.