കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതിയും സിപിഎം സൈബർ പോരാളിയുമായ ആകാശ് തില്ലങ്കരിക്കെതിരേ കണ്ണൂർ ഡിവൈഎഫ്ഐ.
ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആകാശ് അടക്കമുള്ളവരുടെ ഇടപാടുകൾ അറിയാമായിരുന്നെങ്കിലും പേരെടുത്ത് വിമർശിക്കാതിരുന്നതാണെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു.
ക്വട്ടേഷൻ ബന്ധമുള്ളവരെ സംബന്ധിച്ച് പൊതുസമൂഹത്തിന് കൃത്യമായ സൂചനകൾ സംഘടന നൽകിയിരുന്നു. ഇവരുടെ പേരുകൾ പോലീസിനെ അറിയിക്കേണ്ട ബാധ്യത ഡിവൈഎഫ്ഐക്കില്ല.
വാർത്താ സമ്മേളനം നടത്താൻ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിക്കുന്നതായും എവിടെനിന്നാണ് ഇവര്‍ക്ക് ഇത്ര ധൈര്യം കിട്ടുന്നതെന്ന് മനസിലാകുന്നില്ലെന്നും മനു പറഞ്ഞു.
കഴിഞ്ഞദിവസം ഡിവൈഎഫ്ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കരിയും രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ നേതൃത്വം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം നുണപ്രചാരണങ്ങൾ തിരുത്താൻ തയാറായില്ലെങ്കിൽ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിൽ പറഞ്ഞു.