വടകര: ഡിവൈഎസ്പിക്കും ഡ്രൈവർക്കും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. വടകര ഡിവൈഎസ്പി ടി.പി.പ്രേംരാജൻ, ഡ്രൈവർ ഇ.എം.ബോബൻ എന്നിവർക്കാണ് ബഹുമതി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഡ്രൈവറും ഒരേ കാലയളവിൽ മുഖ്യമന്ത്രിയുടെ മെഡൽ നേടുന്നത് അപൂർവമാണ്. കണ്ണൂർ മലപ്പട്ടം സ്വദേശിയായ പ്രേംരാജൻ കണ്ണൂർ, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുുണ്ട്.
ഹേമലത ഭാര്യയും ബിഡിഎസ് വിദ്യാർഥി വൈശാഖ്, പ്ലസ് വണ്‍ വിദ്യാർഥി വൈഷ്ണവ് എന്നിവർ മക്കളുമാണ്.
ഡിവൈഎസ്പിയുടെ ഡ്രൈവറായ ബോബൻ സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. വില്യാപ്പള്ളി സ്വദേശിയാണ്. രഷിത ഭാര്യയും ആദിത്യൻ, ആകാശ് എന്നിവർ മക്കളുമാണ്. ഇരുവരേയും സഹപ്രവർത്തകർ അനുമോദിച്ചു.