ഇ ​ബു​ൾ ജെ​റ്റി​ന് തി​രി​ച്ച​ടി;സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ കാ​ര​ണ​മി​ല്ല; ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യ​തി​ന് എ​തി​രാ​യ ഹ​ർ​ജി ത​ള്ളി

 

കൊ​ച്ചി: നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യെ​ന്ന പേ​രി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നെ​തി​രേ ട്രാ​വ​ല്‍ വ്‌​ളോ​ഗ​ര്‍​മാ​രാ​യ ഇ ​ബു​ള്‍​ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ക​ണ്ണൂ​ര്‍ കി​ളി​യ​ന്ത​റ സ്വ​ദേ​ശി എ​ബി​ന്‍ വ​ര്‍​ഗീ​സും സ​ഹോ​ദ​ര​ന്‍ ലി​ബി​ന്‍ വ​ര്‍​ഗീ​സും ന​ല്‍​കി​യ ഹ​ര്‍​ജി ജ​സ്റ്റീ​സ് സ​തീ​ഷ് നൈ​നാ​നാ​ണ് ത​ള്ളി​യ​ത്. ടെ​മ്പോ ട്രാ​വ​ല​ര്‍ കാ​ര​വാ​നാ​ക്കി രൂ​പം മാ​റ്റി​യാ​ണ് ഇ​വ​ര്‍ യാ​ത്ര ന​ട​ത്തി​യി​രു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ​തു ക​ണ്ടെ​ത്തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

അ​ന​ധി​കൃ​ത​മാ​യി നി​ര​വ​ധി ലേ​സ​ര്‍ ലൈ​റ്റു​ക​ള്‍ ഘ​ടി​പ്പി​ച്ച​തും ട​യ​ര്‍ സ്‌​പേ​സി​ല്‍ മാ​റ്റം വ​രു​ത്തി​യ​തും ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ വ്യ​തി​യാ​നം വ​രു​ത്തി​യ​തു​മൊ​ക്കെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​തി​നെ​യാ​ണ് ഹ​ര്‍​ജി​യി​ല്‍ ചോ​ദ്യം ചെ​യ്ത​ത്.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ കാ​ര​ണ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് ഹ​ര്‍​ജി ത​ള്ളി​യ​ത്.

Related posts

Leave a Comment