തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കണോ എന്ന് താൻ തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് കാനം രാജേന്ദ്രൻ പറഞ്ഞത് സെക്രട്ടറിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് സിപിഐയ്ക്ക് അറിയില്ല. ഔദ്യോഗികമായി സിപിഐയ്ക്കു ക്ഷണം ലഭിച്ചിട്ടുമില്ല. വിളിക്കാത്ത യോഗത്തിന് റവന്യൂമന്ത്രി എന്തിനു പോകണമെന്നുമാണ് കഴിഞ്ഞ ദിവസം കാനം പറഞ്ഞത്.