സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമലംഘനത്തിന് ഓണ്‍ലൈന്‍ വഴി പോലീസ് ഈടാക്കിയത് 3.46 കോടി ! ഇ-ചെലാന്‍ മെഷീനായ പിഒഎസ് (പേയ്മെന്റ് ഓഫ് സെയില്‍) വഴിയാണ് പോലീസ് 3.46 പിഴ ഈടാക്കിയത്.
കഴിഞ്ഞ സെപ്തംബറില്‍ പദ്ധതി നടപ്പാക്കി പത്തുമാസത്തിനുള്ളില്‍ 97,000 നിയമലംഘനങ്ങളാണ് പിടികൂടിയത്. ഈ കേസുകളിലാണ് ഇത്രയും വലിയ തുക പിഴയായി ചുമത്തിയത്.
ജൂണില്‍ പദ്ധതി തുടങ്ങിയ റൂറല്‍ പോലീസ് രണ്ടുമാസത്തിനുള്ളില്‍ 11,830 നിയമലംഘനത്തില്‍ 43.80 ലക്ഷം രൂപയും ഖജനാവിലെത്തിച്ചു.
പദ്ധതി ഉദ്ഘാടന നാളില്‍ തന്നെ സിറ്റി പോലീസ് 225 നിയമലംഘനത്തില്‍ 1,00,750 രൂപ പിഴ ചുമത്തിയിരുന്നു. നിയമ ലംഘനം നടത്തുന്നവരില്‍ നിന്ന് പിടിയിലാകുന്ന സ്ഥലത്തുവെച്ചു തന്നെ കാര്‍ഡുകള്‍ വഴി പിഒഎസ് യന്ത്രത്തിലൂടെ തുക ഈടാക്കുന്ന രീതിയാണിത്.
സിറ്റി പോലീസിന് 83 പിഒഎസ് മെഷിനുകളാണുളളത്.നിയമം ലംഘിച്ചവര്‍ ഇ-ചെലാന്‍ വഴി ഓണ്‍ലൈനായി അപ്പോള്‍ത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാനുള്ള സൗകര്യമായിരുന്നു ഒരുക്കിയത്.
ഇതിനായി പിഒഎസ് മെഷിനുകളും ഓരോ പോലീസ് ജില്ലയ്ക്കുമായി അനുവദിച്ചിരുന്നു. പരിശോധനയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ , വാഹനത്തിന്റെ നമ്പര്‍ എന്നിവ നല്കിയാല് അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് മെഷിന്റെ പ്രത്യേകത.
ഇരട്ടിപ്പിഴ
ഹെല്‍മറ്റില്ലാതെയുള്ള ബൈക്ക് യാത്ര, മൂന്നുപേരുടെ ബൈക്ക് യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിത വേഗത, അലക്ഷ്യ ഡ്രൈവിങ്, വണ്‍വേ തെറ്റിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റ കൃത്യങ്ങളിലാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. കുറ്റകൃത്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവക്കനുസൃതമായ പിഴ സംഖ്യയും യന്ത്രത്തില്‍ തെളിയും.
അതിനാല്‍ത്തന്നെ മറ്റുക്രമക്കേടുകള്ക്കും സാധ്യതയില്ല. വാഹന പരിശോധന നടത്തി ചുമത്തുന്ന പിഴ തുക ചിലര്‍ കുടിശ്ശികയാക്കുന്നതൊഴിവാക്കാനും പുതിയ സംവിധാനംവഴി കഴിയും.
നിയമ ലംഘനത്തിന് ഒരിക്കല്‍ പിഴയടച്ചയാള് ഇതേ കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ ഇത് മെഷീന് സ്വമേധയാ തിരിച്ചറിയും. തുടര്‍ന്ന് ഇരട്ടി പിഴ രേഖപ്പെടുത്തും