നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്. നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടത് യുഡിഎഫുകാരാണെന്നാണ് ജയരാജന് അവകാശപ്പെടുന്നത്.
വി. ശിവന്‍കുട്ടിയെ അവര്‍ മര്‍ദ്ദിച്ച് ബോധം കെടുത്തിയെന്നും വനിതകളെ കയറിപ്പിടിച്ചുവെന്നും ജയരാജന് പറയുന്നു.
ഈ അതിക്രമങ്ങള്‍ തടയാനാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചത്. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തതെന്നും ഇ. പി ജയരാജന് പറഞ്ഞു.
കേസില്‍ ഈ മാസം 26ന് കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ ജയരാജന് ഹാജരായിരുന്നില്ല.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്.26ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.