യാ​ത്രാ​നു​മ​തി ഓ​ണ്‍​ലൈ​ന്‍പാ​സു​കാ​ര്‍​ക്ക് മാ​ത്രം ;  നി​യ​ന്ത്ര​ണം ക​ര്‍​ശ​നമാ​ക്കി പോ​ലീ​സ്


കൊ​ച്ചി: ലോ​ക്ക് ഡൗ​ണി​ലും നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ യാ​ത്രാ​നു​മ​തി ഓ​ൺ​ലൈ​ൻ പാ​സു​കാ​ര്‍​ക്ക് മാ​ത്ര​മാ​ക്കി ചു​രു​ക്കി പോ​ലീ​സ്.

വെ​ള്ള​പ്പേ​പ്പ​റി​ല്‍ എ​ഴു​തി കാ​ണി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സി​ന്‍റെ ഔ​ദ്യോ​eഗി​ക അ​നു​മ​തി പ​ത്ര​മെ​ന്ന നി​ല​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ പാ​സ് ന​ല്‍​കി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ലോ​ക്ക്ഡൗ​ണ്‍ ല​ക്ഷ്യം ത​ക​ര്‍​ക്കു​ന്ന നി​ല​യി​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന സ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ഇ​നി​മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ പാ​സു​ള്ള​വ​ർ​ക്കു മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് അ​ല്ലാ​തെ സ​ത്യ​വാ​ങ്മൂ​ല​വു​മാ​യി ധാ​രാ​ളം ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.ഓ​ണ്‍​ലൈ​ന്‍ പാ​സ് വ​ന്ന​തോ​ടെ അ​ത് ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാം.

അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ളാ​യ ആ​ശു​പ​ത്രി, മ​ര​ണം ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്രം സ​ത്യ​വാ​ങ്മൂ​ലം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

മ​റ്റ് ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ പാ​സ് എ​ടു​ക്ക​ണം.ജോ​ലി സ്ഥാ​പ​ന​ത്തി​ന്‍റെ ലെ​റ്റ​ര്‍​പാ​ഡി​ല്‍ ത​യാ​റാ​ക്കി​യ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളും ഇ​നി മു​ത​ല്‍ അ​നു​വ​ദി​ക്കി​ല്ല.അ​വ​ശ്യ​സ​ര്‍​വീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മേ ഇ​ള​വു​ള്ളു.

ധാ​രാ​ളം ആ​ളു​ക​ള്‍ തൊ​ഴി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡും സ​ത്യ​വാ​ങ്മൂ​ല​വും കാ​ണി​ക്കു​ന്ന​തി​നാ​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് നി​ല്‍​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്.

ഇ​ള​വു അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രാ​ണോ ഇ​ത്ത​ര​ക്കാ​രെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പം യാ​ത്രാ ഇ​ള​വ് ന​ല്‍​കു​ന്ന​ത് അ​നു​കൂ​ല​മാ​കു​ന്നു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ആ​ളു​ക​ള്‍ കു​ടു​ത​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന കു​റെ​ക്കൂ​ടി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും പോ​ലീ​സ് ന​ല്‍​കു​ന്നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ട്ടു​വീ​ഴ്ച്ച​യി​ല്ലാ​തെ പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ ഇ​ത്ത​ര​ത്തി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 318 കേ​സു​ക​ളാ​ണ് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കൊ​ച്ചി സി​റ്റി പ​രി​ധി​യി​ല്‍ 97 കേ​സു​ക​ളും എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ 221 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് സി​റ്റി പ​രി​ധി​യി​ല്‍ 237 പേ​ര്‍​ക്കെ​തി​രേ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 275 പേ​ര്‍​ക്കെ​തി​രേ​യും പെ​റ്റി​കേ​സ് എ​ടു​ത്തു.

വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ലോ​ക്‌ ഡൗ​ൺ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് 62 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ 221 കേ​സു​ക​ളി​ല്‍ 76 പേ​രെ അ​റ​സ്റ്റു ചെ​യ്തു. 127 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പി​ഴ​യി​ന​ത്തി​ല്‍ 2,53,500 രൂ​പ ഈ​ടാ​ക്കി.

 

Related posts

Leave a Comment