തിരുവനന്തപുരം: ഇ പോസ് മെഷീനുകൾ പണി മുടക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസപ്പെട്ടു.
എൻഐസി സോഫ്റ്റ്വെയറിന്റെ പ്രശ്നമാണ് ഇ പോസ് മെഷീനുകൾ പണിമുടക്കാൻ കാരണമെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം.
വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിൽ റേഷൻ വാങ്ങാൻ സാധിക്കാതെ നിരവധി പേർക്ക് മടങ്ങിപ്പോകെണ്ടി വന്നത്.
ഈ മാസം ആദ്യം സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ദിവസത്തേക്ക് റേഷൻ വിതരണം നിർത്തി വെച്ചിരുന്നു. സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു.
ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാൽ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷൻ വിതരണം മുടങ്ങുകയായിരുന്നു.