കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മൊട്രോയുടെ രണ്ടാം ഘട്ടത്തിൽ മെട്രോ മാൻ ഇ. ശ്രീധരൻ ഉണ്ടാകില്ല. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളിൽ താൻ ഇല്ലെന്നു ശ്രീധരൻ വ്യക്തമാക്കി. രണ്ടാം ഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാകില്ല. രണ്ടാം ഘട്ടം പൂർത്തിയാക്കാൻ കെഎംആർഎൽ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്തതിൽ പരാതിയില്ലെന്നും ശ്രീധരൻ പറഞ്ഞു. മെട്രോ സ്റ്റേഷനുകളുടെയും ട്രെയിനുകളു ടെയും അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. സുരക്ഷാ ഏജൻസി എന്താണ് പറയുന്നത് അതു പോലെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വേദിയിലേക്ക് ക്ഷണിക്കാത്തതിൽ ഒരു വിഷമവുമില്ല.സംഭവം വിവാദമാക്കേണ്ട കാര്യമില്ല. ഇനി ക്ഷണിച്ചാൽ വേദിയിലുണ്ടാകുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.