കോഴിക്കോട്: തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ലെന്ന് ഇ.ശ്രീധരന്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല താന്‍. എന്നാൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തന്നെ മുന്‍നിര്‍ത്തിയാകുമെന്നും ശ്രീധരന് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇ.ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കെ.സുരേന്ദ്രന് തിരുവല്ലയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ പ്രസ്താവനയില്‍ കേന്ദ്രം നേതൃത്വം കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയതോടെ സുരേന്ദ്രന് തിരുത്തുമായി രംഗത്തെത്തി.