മലപ്പുറം: കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്ന് ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാം മാനേജ്മെന്‍റിലും കേരളത്തിന് വലിയ പാളിച്ച പറ്റി. ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ല. പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും നമ്മുക്ക് വിദേശ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നവകേരള നിർമിതിക്ക് പൂർണ അധികാരമുള്ള സമിതി സർക്കാർ രൂപീകരിക്കണം. സമിതി രൂപീകരിച്ചാൽ എട്ട് വർഷംകൊണ്ട് പുതിയ കേരളം പുടുത്തുയർത്താൻ കഴിയും. സർക്കാർ ആവശ്യപ്പെട്ടാൽ വേണ്ട ഉപദേശങ്ങൾ നൽകാൻ താൻ തയാറാണെന്നും ഇ.ശ്രീധരൻ കൂട്ടിച്ചേർത്തു.