മലപ്പുറം: പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർഥി ഇ. ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും. അതിൽ സംശയമില്ലെന്നും ഇ. ശ്രീധരൻ പ്രതികരിച്ചു.
പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കും. ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം പാർട്ടിക്ക് വ്യത്യസ്തമായൊരു ചിത്രം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ.ശ്രീധരൻ. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.