കൊല്ലം:സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും നവീകരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. തഴുത്തല സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക സാഹചര്യ വികസനത്തിനൊപ്പം ആധുനീകരണവും ഉറപ്പാക്കും.
ഇതിനായി സ്മാര്‍ട്ട് ഓഫീസുകളാകും സജ്ജമാക്കുക. ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കുകയും സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോടെയുള്ള ഓഫീസുകള്‍ സ്ഥാപിക്കുന്നതിലൂടെ അതിവേഗ സേവനം സാധ്യമാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുകളെല്ലാം പാലിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്ട്ടാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇതുവഴി അഴിമതിരഹിത സംവിധാനം കൂടിയാണ് യാഥാര്‍ഥ്യമാവുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം. നൗഷാദ് എംഎല്‍എ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ബാബു, സബ് കളക്ടര്‍ ഡോ. എസ്. ചിത്ര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന, അംഗം സീനത്ത് ഹമീദ്, എഡിഎം കെ. ആര്. മണികണ്ഠന്, തഹസില്‍ദാര്‍ അഹമദ് കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.