സ​ർ​ക്കാ​ര്‌ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് പെ​റു​ക്കി കൂ​ട്ടി​യ​ത് മൂ​ന്ന് ട​ണ്‍ ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ൾ;​ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റി


പാ​ല​ക്കാ​ട്: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ക്ലീ​ൻ കേ​ര​ള ക​ന്പ​നി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച മൂ​ന്ന് ട​ണ്‍ ഇ-​വേ​സ്റ്റ് പു​ന:​ചം​ക്ര​മ​ണ​ത്തി​നാ​യി ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റി.

പാ​ല​ക്കാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് മ​ജി​സ്ട്രേ​റ്റ് കെ.​മ​ണി​ക​ണ്ഠ​ൻ ഇ -​വേ​സ്റ്റ് ക​ള​ക്ഷ​ൻ ഡ്രൈ​വ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ജി​ത്ത് ടി. ​ജി അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വൈ. ​ക​ല്ല്യാ​ണ കൃ​ഷ്ണ​ൻ, ക്ലീ​ൻ കേ​ര​ള ക​ന്പ​നി സീ​നി​യ​ർ അ​സി.​മാ​നേ​ജ​ർ എ​ൽ.​കെ ശ്രീ​ജി​ത്ത്, അ​സി.​മാ​നേ​ജ​ർ നാ​ഗേ​ഷ്, ശു​ചി​ത്വ​മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ. ​ഷ​രീ​ഫ്, ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഹാ​റൂ​ണ്‍ അ​ലി പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment