തൃശൂർ: ഇ-വേ ബിൽ നടപടി ലളിതവും അനായാസവുമാക്കാൻ ബിസിനസ് സോഫ്റ്റ്വെയർ സേവനദാതാക്കളായ ടാലി സൊലൂഷൻസ് പുതിയ സോഫ്റ്റ്വെയർ ടാലി ഇആർപി 9 റിലീസ് 6.4 അവതരിപ്പിച്ചു.
നികുതിവെട്ടിപ്പ് തടയാനും അന്തർസംസ്ഥാന ചരക്കുനീക്കം സുഗമമാക്കാനും ചെക്കുപോസ്റ്റുകളിലെ സമയം ലാഭിക്കാനും ഏപ്രിൽ ഒന്നു മുതലാണ് ഇ-വേ ബിൽ നടപ്പാക്കിയത്.ഇ-വേ ബിൽ ജനറേറ്റ് ചെയ്യാനും കൈകാര്യം ചെയ്യാനും കൃത്യമായ ഇൻവോയിസുകൾ സൂക്ഷിക്കാനും ടാലിയുടെ പുതിയ സോഫ്റ്റ്വെയർ വ്യാപാരികളെ സഹായിക്കുന്നു.
നന്പറോടുകൂടിയ ഇ-വേ ബില്ലുകൾ ഉണ്ടാക്കി ഇൻവോയിസുകൾ അച്ചടിച്ചു ലഭ്യമാക്കുന്നതാണു പുതിയ സോഫ്റ്റ്വെയർ. ഇൻവോയ്സിന്റെ എക്സൽ പ്രിന്റും എടുക്കാം. രജിസ്റ്റർ ചെയ്യാത്ത വ്യാപാരികളിൽനിന്നു സാധനം വാങ്ങുന്പോൾ അവരുടെ പേരിലും ഇ-വേ ബിൽ ഉണ്ടാക്കാം.
ഏതു ബിസിനസിനും അനുയോജ്യമായ രൂപകല്പനയാണെന്ന് ടാലി സൊലൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ തേജസ് ഗോയങ്ക പറഞ്ഞു.സിംഗിൾ യൂസർ പതിപ്പിന് 18,000 രൂപയും മൾട്ടി യൂസർ പതിപ്പിന് 54,000 രൂപയുമാണ് വില. തവണവ്യവസ്ഥയിലും ലഭ്യമാണ്.