കോട്ടയം: കോഴിമുട്ട വില കുതിക്കുന്നു. മിക്ക ജില്ലകളിലും ആറ് രൂപയ്ക്ക് മുകളിലാണ് വില്പന.
ഒരു മാസം മുൻപ് അഞ്ചു രൂപയും അതിൽ താഴെയും വിലയുണ്ടായിരുന്ന മുട്ടയുടെ വില കഴിഞ്ഞ രണ്ടാഴ്ചയായി കൂടുകയാണ്.
കോഴിക്കോട് ഒരു മുട്ടയുടെ ചില്ലറ വിൽപ്പന 6.50 ആണെങ്കിൽ കൊച്ചിയിൽ ചിലയിടങ്ങളിൽ ഏഴും കടന്നു.
മൊത്തവില കൊച്ചിയിലും കോഴിക്കോട്ടും ആറു രൂപയ്ക്ക് മുകളിലാണ്. ഉത്പാദനം കുറഞ്ഞതിനൊപ്പം ഉപഭോഗം കൂടിയതാണ് വില വർധനയ്ക്കു കാരണമെന്ന് മുട്ട വിതരണ മേഖലയിലുള്ളവർ പറയുന്നു.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നതും വീടുകളിൽ മുട്ട ഉപഭോഗം കൂടാൻ കാരണമായിട്ടുണ്ട്.
തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് മുട്ട പ്രധാനമായും എത്തുന്നത്.