ധോണി: മായാപുരം പ്രദേശത്ത് കുറുന്പു കാട്ടിയ പരുന്ത് പിടിയിൽ. കഴിഞ്ഞ ആറു ദിവമായി പ്രദേശത്ത് അല്ലറചില്ലറ വില്ലത്തരവുമായി വിലസുകയായിരുന്നു ഈ പരുന്ത്.
തോട്ടത്തിൽ നിന്നും മടങ്ങുകയായിരുന്ന ജോർജ് എന്നയാളെ പിന്തുടർന്ന് ആക്രമിച്ചതാണ് അവസാനത്തെ സംഭവം.ജോർജിനു കൈയിലും വയറിലുമെല്ലാം പരുന്തിന്റെ കൊത്തേറ്റു. നേരത്തെ നിരവധി പേരെയും ആക്രമിച്ചിരുന്നത്രെ.
വിവരം അറിയിച്ചതിനെ തുടർന്നെത്തിയ വനംവകുപ്പ് ദ്രുതകർമ സേനാംഗങ്ങൾ ഏറെ പണിപ്പെട്ട് ഇന്നലെ രാവിലെ പരുന്തിനെ പിടികൂടുകയായിരുന്നു. ആവശ്യമെങ്കിൽ ചികിത്സ നല്കിയ ശേഷം വനമേഖലയിൽ വിടാനാണ് തീരുമാനമെന്നു അധികൃതർ അറിയിച്ചു.