വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു തരം തലകറക്കമാണു മിനിയേഴ്സ് ഡിസീസ്. ചെവിയുടെ ബാലൻസ് തകരാറുകൊണ്ടുണ്ടാകുന്ന തലകറക്കം.
ചെവിയിൽ മണിമുഴങ്ങുന്നതു പോലെയുള്ള ശബ്ദവും, ചെവിക്കായമില്ലതെതന്നെ ചെവി നിറഞ്ഞിരിക്കുന്നതു പോലുള്ള തോന്നലും ഇടയ്ക്കിടെ അനുഭവപ്പെടുന്ന കേൾവിക്കുറവുമൊക്കെയാണ് മറ്റു പ്രധാന ലക്ഷണങ്ങൾ.
രോഗം ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കേൾവി പൂർണമായും നഷ്ടപ്പെടാം.സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്.
എന്താണു കാരണം?
ചെവിക്കുള്ളിലെ അർധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്റെ അളവിലുള്ള വ്യതിയാനമാണു സാധാരണയായി പറയപ്പെടുന്ന കാരണം. എന്നാൽ, ഇക്കാര്യം ചില ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നില്ല.
ചെവിക്കുള്ളിലെ രക്തക്കുഴലുകൾ മൈഗ്രേനിലെ പോലെ കോച്ചി ചുരുങ്ങുന്നതാണ് മിനിയേഴ്സ് രോഗം ഉണ്ടാകുന്നതിനു കാരണമെന്നു കരുതപ്പെടുന്നു.
വൈറസ് രോഗബാധ, അലർജികൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ചിലരിൽ ഇതു പാരമ്പര്യമായി കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളിക്കളയാനാവില്ല.
സാധാരണ ചെയ്യുന്നത്
ചെവിയിലുണ്ടാകുന്ന എൻഡോലിംഫിന്റെ അമിതോത്പാദനമാണോ , അവ ഉത്പാദനത്തിനനുസരിച്ച് അധികമുള്ളത് തിരിച്ചെടുക്കാത്തതുകൊണ്ടാണോ ചെവിയിലിതു കൂടുതലായി പ്രശ്നമുണ്ടാക്കുന്നതെന്ന് ഈ രോഗം തിരിച്ചറിഞ്ഞിട്ട് നൂറ്റമ്പതു വർഷമായിട്ടും കണ്ടെത്താനായിട്ടില്ല.
പ്രത്യേകിച്ച് ഒരു ടെസ്റ്റ്കൊണ്ടു രോഗനിർണ്ണയം സാധ്യമല്ല. തലച്ചോറിന്റെ സി.ടി, എം.ആർ. ഐ എന്നിവയെടുത്ത് മറ്റു തകരാറുകൾ ഒന്നുമില്ലന്ന് ഉറപ്പിക്കുകയാണ് ഈ രോഗമാണെന്ന് നിർണയിക്കാൻ സാധാരണ ചെയ്യുന്നത്.
ചിലപ്പോൾ ചോക്ലേറ്റ്, ചായ..
രോഗാവസ്ഥ മിനിറ്റുകൾ മുതൽ ഒരു ദിവസം വരെ നീണ്ടു നില്ക്കാം. പക്ഷേ, അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരാമെന്നതുകൊണ്ട് ഒറ്റയ്ക്ക് യാത്രചെയ്യാനോ, വാഹനം ഓടിക്കാനോ ഒന്നും ധൈര്യപ്പെട്ടിറങ്ങാനാവില്ല എന്നാതാണു പ്രശ്നം.
ചിലർക്കു ചോക്ളേറ്റ്, മദ്യം, ചായ, കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ എന്നിവ കൊണ്ട് രോഗം കൂടുന്നതായി അനുഭവപ്പെടാറുണ്ട്. ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
രോഗചികിത്സ
എൻഡോലിംഫ് കൂടുന്നു എന്ന് കരുതിയുള്ള ഒപ്പറേഷനുകളാണു സാധാരണരീതിയിൽ ചെയ്തുവരുന്നത്.എൻഡോലിം
ഫാറ്റിക് സാക് സർജറി ചെയ്താൽ 60% രോഗികളിലും രോഗം കുറയാറുണ്ട്. കോക്ളിയ നശീകരണ ശസ്ത്രക്രിയകളിലെപ്പോലെ കേൾവിക്കു തകരാറു സംഭവിക്കാറുമില്ല.
ഹോമിയോപ്പതിയിൽ
ഇതര വൈദ്യശാസ്ത്രങ്ങളിൽ താല്കാലികശമനം മാത്രംനല്കുമ്പോൾ ഹോമിയോപ്പതി ചികിൽസയിലൂടെപരിപൂർണ സുഖം ലഭിക്കുന്നതാണ്. നമ്മളിലുള്ള ജൈവശക്തി (വൈറ്റൽ ഫോഴ്സ്) യാണു രോഗം മാറ്റുന്നതെന്നും അതിനുള്ള ഒരു ഉത്തേജനം കൊടുക്കുക മാത്രമാണു മരുന്നുകൾ ചെയ്യുന്നതെന്നുമാണു ഹോമിയോപ്പതി വിശ്വസിക്കുന്നത്.
അതിനാൽ മരുന്നുകഴിക്കുമ്പോൾ ശരീരത്തിലെ തകരാറുകൾ പരിഹരിക്കുക മാത്രമാണു ചെയ്യുക. എൻഡോലിംഫിന്റെ അളവ് നോർമലിൽ നിന്നു താഴേക്കു പോവില്ല.(പ്രമേഹം, പ്രഷർ എന്നീ രോഗങ്ങൾക്കു മരുന്നുപയോഗിക്കുമ്പോഴും ഈയൊരു സുരക്ഷിതാവസ്ഥയുണ്ട്.)
ഓരോ രോഗിയുടെയും രോഗ ഉത്തേജക കാരണങ്ങളുംലക്ഷണങ്ങളും വ്യത്യസ്തമാണ്. ഉദാഹരണത്തിനു ചെവിയിൽ തലകറക്ക സമയത്ത് ശബ്ദം കൂടുതലായി അനുഭവപ്പെടുകയും, കേൾവി കുറയുകയും അത് പ്രത്യേകിച്ച് ഇടതു ചെവിയിലുമാണെങ്കിൽ “ചിനിനം സൾഫ് ” എന്ന മരുന്ന് ഫലപ്ര ദമാകാറുണ്ട്.
മനുഷ്യശബ്ദങ്ങൾക്കു കേൾവി കുറയുകയും മറ്റ് ശബ്ദങ്ങൾ വ്യക്തമായി കേൾക്കുകയുമാണെങ്കിൽ “ഫോസ്” എന്ന മരുന്നാണു ഫലിക്കാൻ സാധ്യത. എന്നാൽ ചെവിയിൽ നയാഗ്ര വള്ളച്ചാട്ടത്തിന്റെ പോലെ ഇരമ്പൽ ശബ്ദം മുഴങ്ങുന്നവർക്കു തെറിഡിയോൺ എന്ന മരുന്നാണു ആവശ്യമുള്ളത്.
ഇവർക്ക് ചെറിയ ശബ്ദം പോലും അസഹ്യമായിരിക്കും. പല്ലു തുളഞ്ഞു പോകുന്ന പോലെ തീവ്രമായിട്ടാണു അവർക്ക് ശബ്ദമനുഭവപ്പെടുക.
ഈ ലക്ഷണങ്ങൾക്കൊപ്പം മറ്റ് ശരീരലക്ഷണങ്ങളെ കൂടി കണക്കിലെടുത്ത് രോഗിയെ അറിഞ്ഞു ചികിൽസിക്കുന്ന ഹോമിയോപ്പതിയിലൂടെ മിനിയേഴ്സ് ഡിസീസ് പൂർണ്ണമായി മാറ്റാൻ സാധിക്കും. അംഗീകൃത ചികിത്സാ യോഗ്യതയും ചികിൽസാ പരിചയവുമുള്ള ഡോക്ടറെ കാണണമെന്നു മാത്രം.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ ഫോൺ – 9447689239
[email protected]