.
പാതിവഴിയിൽ ചികിത്സ നിർത്തി “വരുന്നിടത്ത് വെച്ച് കാണാം” എന്ന രീതിയിൽ പിന്നീടുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം സഹിക്കുന്ന ചിലരുണ്ട്.
ചില രോഗങ്ങൾ അങ്ങനെയാണെന്നതാണ് കാരണം. എത്ര ചികിത്സിച്ച് ഭേദമാക്കി വച്ചാലും ഒരു സുപ്രഭാതത്തിൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് വീണ്ടുമുണ്ടാകുന്ന അവ വലിയ മനോവിഷമവും സാമ്പത്തികനഷ്ടവും രോഗാതുരതയും ഉണ്ടാക്കുന്ന രോഗങ്ങളാണ്.
അതിൽ ശൈശവകാലം മുതൽ പലരിലും കാണുന്ന ഒരു രോഗമാണ് പൂതീകർണം അഥവാ ക്രോണിക് സപ്പുറേറ്റീവ് ഓട്ടൈറ്റിസ് മീഡിയ എന്ന ചെവി പഴുക്കുന്ന രോഗം.
മധ്യകർണത്തിൽ തുടർച്ചയായി നിൽക്കുന്ന വീക്കം കാരണം കർണപുടത്തിൽ ദ്വാരമുണ്ടായി അതുവഴി മധ്യകർണത്തിൽ നിന്നും പുറത്തേക്ക് ചലം അഥവാ പഴുപ്പ് ഒലിച്ചുവരുന്ന അവസ്ഥയാണിത്.
കർണപുടത്തിൽ ദ്വാരം
ജലദോഷം, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ഫാരിഞ്ചൈറ്റിസ്, തൊണ്ടയും ചെവിയും തമ്മിൽ ബന്ധിപ്പിക്കുന്ന യൂസ്റ്റേക്കിയൻ ട്യൂബിലുണ്ടാകുന്ന വീക്കം തുടങ്ങിയ ശ്വസന പഥത്തിന്റെ ആദ്യഭാഗത്തുണ്ടാകുന്ന രോഗങ്ങൾ കാരണം
കർണപുടത്തിൽ ദ്വാരം വീഴാനുള്ള സാധ്യതയുണ്ടാകുന്നു.
കർണപുടത്തിനുള്ളിലുണ്ടായിരുന്ന അതുപോലുള്ള സ്വഭാവത്തോടുകൂടിയ ദ്രാവകമോ അതുവഴി പുറത്തേക്ക് ഒലിച്ചുവരും.
രോഗം നീണ്ടുനിന്നാൽ
ഒന്നര മാസത്തിലേറെ സമയം ഇത് തുടർച്ചയായി കാണുന്നുവെങ്കിൽ അക്യൂട്ട് അവസ്ഥയിലായിരുന്ന ഈ രോഗം ക്രോണിക് സപ്പുറേറ്റീവ് ഓട്ടൈറ്റിസ് മീഡിയ എന്ന അവസ്ഥയിൽ എത്തിയതായി പരിഗണിക്കാം.
പനി, തലകറക്കം,
ചെവിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചെവിയിൽ നിന്നുള്ള സ്രവം പലപ്പോഴും വേദനാരഹിതമായിരിക്കും.
കൂടാതെ മൂക്കടപ്പ്, മൂക്കൊലിപ്പ്, ചെവിക്കുള്ളിൽ ഊതുന്നത് പോലെയോ മുഴക്കം പോലെയോ ഉള്ള ശബ്ദം കേൾക്കുന്നതായി തോന്നുക, ഇവ തുടർന്ന് നിൽക്കുന്നത് കാരണം കേൾവി ശക്തി കുറയുകയും നഷ്ടപ്പെടുകയും ചെയ്യുക എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങൾ.
അണുബാധ കടുത്താൽ
ചെവിയെ സംബന്ധിച്ചുണ്ടാകുന്ന അണുബാധ കൂടുതൽ ഗൗരവമുള്ളതാണെങ്കിൽ ചെവിയുടെ തൊട്ടു പുറകിലുള്ള മാസ്റ്റോയിഡ് എന്ന അസ്ഥിക്ക് ചുവപ്പും വീക്കവും, കർണപാളിക്ക് വീക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കാണുക. ഇത് ക്രമേണ കേൾവിക്കുറവ്, മെനിഞ്ചൈറ്റിസ് എന്ന മസ്തിഷ്കജ്വരം, തലച്ചോറിനെ ആശ്രയിച്ചുണ്ടാകുന്ന ഗ്രന്ഥികൾ എന്നിവയുണ്ടാകാം.
(തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS,
MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി,
നേമം, തിരുവനന്തപുരം ഫോൺ – 9447963481