കടുത്ത ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവിയിൽ നിന്നും കണ്ടെത്തിയത് ജീവനുള്ള പല്ലിയെ. ബാങ്കോംഗിലാണ് സംഭവം. 25 വയസുകാരിയായ വരണ്യ എന്നു പേരുള്ള ഡോക്ടറാണ് ഈ രോഗിയുടെ ചെവിയിൽ നിന്നും പല്ലിയെ കണ്ടെത്തിയത്.
രണ്ട് ദിവസം തുടർച്ചയായി കടുത്ത ചെവി വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹം ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. വരണ്യ നടത്തിയ ചികിത്സയിൽ ചെവിക്കുള്ളിൽ ജീവനുള്ള എന്തോ വസ്തു ഉണ്ടെന്ന് മനസിലാക്കി.
പിന്നീട് സഹപ്രവർത്തകരുടെ സഹായത്തോടെ ഇവർ ജീവിയെ പുറത്തെടുത്തപ്പോഴാണ് ഇതൊരു പല്ലിയാണെന്ന് ഇവർക്ക് മനസിലായത്. പല്ലി ഇദ്ദേഹത്തിന്റെ ചെവിക്കുള്ളിൽ മുറിവുകളൊന്നുമുണ്ടാക്കിയിരുന്നില്ല. അത് കൂടുതൽ പ്രശ്നങ്ങളൊഴിവാകുവാൻ കാരണമായി.
ചികിത്സയ്ക്കു ശേഷം പൂർണആരോഗ്യവാനായി അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.