പയ്യന്നൂർ: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തും. ഒക്ടോബർ ആറിനാണ് ഭൂമിയോട് ഏറ്റവും അടുക്കുക. രാവിലെ അഞ്ച് വരെ കാണാം. ഭൂമിയിൽ നിന്ന് 62,170,871 കിലോമീറ്റര്‍ അകലമാകും ഉണ്ടാവുക.
ചന്ദ്രന്റെ തൊട്ടുമുകളിലാണ് (പടിഞ്ഞാറ്) ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടോടെ നിരീക്ഷിക്കാൻ കഴിയുന്ന ഉയരത്തിലെത്തും. മുമ്പത്തേക്കാള്‍ വ്യക്തമായി ചൊവ്വയെ കാണാന്‍ കഴിയുമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍ അറിയിച്ചു.
ഡിസംബർ വരെ ചൊവ്വയുടെ പടിഞ്ഞാറുവശത്ത് വ്യാഴത്തെയും ശനിയെയും കാണാൻ കഴിയും. നല്ല തിളക്കമുള്ളത് വ്യാഴവും അതിന്റെ തൊട്ടുമുകളിലുള്ളത് ശനിയുമായിരിക്കും.