ഭൂമിക്കു പുറത്ത് ജീവനുണ്ടോ? കാലങ്ങളായി ലോകം കാത്തിരിക്കുന്ന ആ വാര്‍ത്തകള്‍ കേള്‍ക്കാന്‍ തയാറെടുത്തോളുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. സൂര്യനോട് ഏറ്റവും അടുത്തുള്ള പ്രോക്‌സിമ സെന്‍ടോറി നക്ഷത്രത്തിന്റെ ഗ്രഹത്തില്‍ ജീവനുസാധ്യതയുണ്ടെന്നു ഗവേഷകര്‍ അറിയിച്ചു. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഈ മാസം അവസാനം ഉണ്ടാകുമെന്നു ജര്‍മന്‍ വാരിക ഡേര്‍ സ്പീഗര്‍ റിപോര്‍ട്ട് ചെയ്തു.
സൂര്യനില്‍ നിന്ന് 4.2 പ്രകാശവര്‍ഷം അകലെയാണു പ്രോക്‌സിമ സെന്‍ടോറി. മൂന്ന് നക്ഷത്രങ്ങളുള്ള ആല്‍ഫ സെന്‍ടോറിയുടെ ഭാഗമാണു പ്രോക്‌സിമ. യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിക്കാണു ഗ്രഹം സംബന്ധിച്ച സൂചന ലഭിച്ചത്. ദ്രാവക രൂപത്തില്‍ ജലം കാണപ്പെട്ടുന്ന ഗ്രഹങ്ങളില്‍ ജീവനു സാധ്യതയുണ്ടെന്നാണു ശാസ്ത്രജ്ഞരുടെ നിലപാട്. പുതുതായി കണ്ടെത്തിയ ഗ്രഹം ഈ മാനദണ്ഡം പാലിക്കുന്നതാണത്രേ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ശാസ്ത്രജ്ഞരുടെ പ്രതീക്ഷകള്‍ പൂവണിഞ്ഞാല്‍ ലോകത്തെ സംബന്ധിച്ച് വലിയ കണ്ടുപിടുത്തമാകുമത്.