
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അലാസ്കയ്ക്ക് സമീപം വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇവിടെ സുനാമി തിരമാലയുണ്ടായതായി അമേരിക്കൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആൾനാശമോ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.