കട്ടപ്പന: ഇടുക്കിയിൽ വീണ്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.30 നും 7. 45 നു മിടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആലടി തോണിത്തടി ഭൂചലനമാപിനിയിൽ റിക്ടർ സ്കെയിലിൽ 1.5 തീവ്രത രേഖപ്പെടുത്തി.തങ്കമണി, പാണ്ടിപ്പാറ, തോപ്രാംകുടി, മുരിക്കാശേരി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇടി മുഴക്കം പോലെയാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാർ. തുടർച്ചയായിത് മൂന്നാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഇടുക്കിയാണ് ഇത്തവണയും പ്രഭവകേന്ദ്രം.