പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്നലെ രാത്രി ഉണ്ട ായതായി പറയുന്ന ഭൂചലനത്തെ സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഭൂചലനം ഉണ്ട ായതായോ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായോ ഇതേവരെ ബന്ധപ്പെട്ട വെബ്സൈറ്റുകളിലും കാണുന്നില്ല.
എന്നാൽ ജനങ്ങൾ ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ പരിശോധിച്ചെന്നും അപകടകരമായ സാഹചര്യമോ നാശനഷ്ടങ്ങളോ ഇല്ലെന്നും ദുരന്തനിവാരണ വിഭാഗവും വ്യക്തമാക്കി.ഇന്നലെ രാത്രി 8.49ന് രണ്ട ് സെക്കൻഡ് ദൈർഘ്യമുള്ള ഭൂചലനം പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ അതിർത്തി മേഖലയിലും പ്രദേശവാസികൾക്ക് അനുഭവപ്പെട്ടത്.
പത്തനംതിട്ട നഗരപ്രദേശങ്ങളിലും വെട്ടിപ്രം, മൈലപ്ര, ചുരുളിക്കോട്, കോന്നി, മരങ്ങാട്, കുപ്പക്കര, ഐരവണ്‍, അരുവാപ്പുലം, കല്ലേലി, പോത്തുപാറ, കുളത്തുമണ്‍ മേഖലകളിലും നേരിയ ചലനം അനുഭവപ്പെട്ടതായാണ് പറയുന്നത്. കൊല്ലം ജില്ലയിൽ തെൻമല, അച്ചൻകോവിൽ, ആര്യങ്കാവ്, ഇടപ്പാളയം, ഉറുകുന്ന് പ്രദേശങ്ങളിൽ ഇതനുഭവപ്പെട്ടതായി പറയുന്നു.
അച്ചൻകോവിൽ ഭാഗങ്ങളിൽ വൻ ശബ്ദം കേട്ടതായും ആളുകൾ ഭയന്ന് വീടുകൾക്ക് പുറത്തിറങ്ങിയതായും പറയുന്നു. വീടുകളുടെ ഓടുകൾ ഇളകി താഴെ വീണ സംഭവങ്ങളുമുണ്ട്