തൃശൂർ: മുകുന്ദപുരം താലൂക്കിലെ കല്ലൂർ, പുതുക്കാടിന് സമീപം ആമ്പല്ലൂർ എന്നീ പ്രദേശങ്ങളിൽ നേരിയ ഭൂചലനം. മുളയം, മണ്ണൂത്തി പ്രദേശങ്ങളിലും വലിയ രീതിയിലുള്ള മുഴക്കം അനുഭവപ്പെട്ടു.
ഇന്ന് രാവിലെ 8.17-നായിരുന്നു സംഭവം. കഴിഞ്ഞ രാത്രി മുതല്‍ അതിശക്തമായ മഴ തുടരുന്നതിനിടെയാണ് ഭൂമിക്ക് വിറയലും തുടര്‍ന്നു മുഴക്കവും അനുഭവപ്പെട്ടത്.
ഭൂമിക്കടിയിൽ നിന്നും വലിയ മുഴക്കം കേട്ടതായും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം ജില്ലാ ഭരണകൂടത്തെ അeറിയിച്ചു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ പ്രദേശം സന്ദർശിക്കും.