തൃശൂർ: നഗരത്തിനടുത്ത പൂമല കേന്ദ്രീകരിച്ച് ഇന്നു രാവിലെ ഭൂചലനം. രാവിലെ 6.20 ന് അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 2.7 രേഖപ്പെടുത്തി. വടക്കാഞ്ചേരി, തെക്കുംകര, അടങ്ങളം, കല്ലംപാറ, അന്പലപുരം, വിയ്യൂർ, കോട്ടേക്കാട് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽനിന്ന് ഇടിമുഴക്കംപോലുള്ള ഇരന്പമാണ് അനുഭവപ്പെട്ടത്. പത്തു സെക്കൻഡ് സമയം ഇതുണ്ടായി.
തൃശൂരിൽ പൂമല, വടക്കാഞ്ചേരി, വിയ്യൂർ മേഖലയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി; പത്ത് സെക്കന്റോളം സമയം ചലനം അനുഭവപ്പെട്ടതായി നാട്ടുകാർ
