ന്യൂഡൽഹി: രഹസ്യാന്വേഷണത്തിനു പുറമേ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കൂടി ചുമതല ഏറ്റെടുത്ത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസ് ഇന്റലിജൻസ്(ഐഎസ്ഐ). അടുത്ത ദിവസങ്ങളിൽ ഭൂചലനം സംഭവിച്ചേക്കാമെന്ന ഐഎസ്ഐയുടെ റിപ്പോർട്ടാണ് വിവാദമായത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു വൻ ഭൂചലനമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് പാക്കിസ്ഥാൻ ഭൂചലന നിർമാണ-പുനരധിവാസ അതോറിറ്റി (ഇആർആർഎ) ക്കു ലഭിച്ചത്. ഈ കത്ത് ഐഎഐ ഡയറക്ടർ ജനറലിനെ ഉദ്ധരിച്ചാണ് നൽകിയിരിക്കുന്നതും.
ഐഎസ്ഐയുടെ ഈ റിപ്പോർട്ട് യുഎസിലെ മുൻ പാക്കിസ്ഥാൻ അംബാസഡർ ഹുസൈൻ ഹഖാനി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഐഎസ്ഐയെ ഉദ്ധരിച്ച് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടിനെതിരേ ട്വിറ്ററിൽ വൻ പരിഹാസമാണ് ഉയരുന്നത്.