ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.
ഇന്ന് രാവിലെയാണു ഭൂചലനം അനുഭവപ്പെട്ടത്. 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം. മേഖലയിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
പുതുവത്സര ദിനത്തിൽ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ 160ലേറെ പേർക്കു ജീവൻ നഷ്ടമായിരുന്നു. രാജ്യത്ത് 155 ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതിൽ ആദ്യത്തെ ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി.