ന്യൂഡല്‍ഹി: മ്യാന്മാറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ശക്തമായ ഭൂചലനത്തെ തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറാണെന്ന് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
‘മ്യാന്മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറാണ്. മ്യാന്മറിലും തായ്ന്ഡിലും സര്‍ക്കാരുകളുമായി ബന്ധന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.’ – മോദി കുറിച്ചു.
ഭൂകമ്പത്തില്‍ ആശങ്ക; സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി
